Tuesday, December 02, 2008

കാനഡയില്‍ രാഷ്ട്രീയ അട്ടിമറി; ഹാര്‍പറിന് പകരം ഡിയോണ്‍ പ്രധാനമന്ത്രി


ടൊറാന്‍േറാ: കഴിഞ്ഞ മാസം അധികാരത്തിലേറിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഹാര്‍പര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് കാനഡയില്‍ പ്രതിപക്ഷ കക്ഷികള്‍ പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു.

മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായാണ് ലിബറല്‍ പാര്‍ട്ടി നേതാവ് സ്റ്റെഫാനെ ഡിയോണിനെ പ്രധാനമന്ത്രിയാക്കിയത്. ലിബറല്‍ പാര്‍ട്ടി, ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി ബ്ലോക് ക്യുബേകോയിസ് പാര്‍ട്ടി എന്നിവരാണ് പുതിയ സര്‍ക്കാരുണ്ടാക്കുന്നത്.

ഒക്ടോബര്‍ 14 ന് നടന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 143 സീറ്റുകളാണ് ലഭിച്ചത്. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 155 സീറ്റുകള്‍ വേണ്ടിയിരുന്നതിനാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായി തുടരുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കിയത്.....


No comments: