Tuesday, December 02, 2008

അമേരിക്കന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച


ന്യൂയോര്‍ക്ക്: സാമ്പത്തിക മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കന്‍ ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. എട്ടുശതമാനത്തോളം നഷ്ടത്തിലാണ് എല്ലാ വിപണികളും വ്യാപാരം പൂര്‍ത്തിയാക്കിയത്. പ്രധാന വിപണികളായ ഡൗ ജോണ്‍സ് 680 പോയിന്‍റും നാസ്ഡാക് 137 പോയിന്‍റും ഇടിഞ്ഞു. എസ്.ആന്‍ഡ്.പി. ഇന്‍ഡക്‌സും 80 പോയിന്‍റ് നഷ്ടമുണ്ടാക്കി. ബാങ്ക് ഓഹരികളാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്.

അമേരിക്ക സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയാണെന്ന നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് റിസേര്‍ച്ചിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതാണ് വിപണിക്കു തീരിച്ചടിയായത്. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി അഞ്ച് ദിവസം നേട്ടമുണ്ടാക്കിയ ശേഷമാണ് വിപണി ഇത്ര നഷ്ടമുണ്ടാക്കിയത്.....


No comments: