Tuesday, December 02, 2008

മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു


ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു.40 മണ്ഡലങ്ങളില്‍ നിന്ന് 206 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും, കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.

മിസോറാം നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി സോറംതങ്ക, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലാല്‍ തന്‍വാള്‍, യുണൈറ്റഡ് നാഷണല്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി ബ്രിഗേഡിയര്‍ തെന്‍പുന്‍ഗ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.


No comments: