Tuesday, December 02, 2008

പോലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ല: കോടിയേരി


തിരുവനന്തപുരം: പോലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലന്നും പോലീസിനെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്തേണ്ട കാര്യമില്ലന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കടലിലൂടെയുള്ള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 610 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. കോസ്റ്റ്ഗാര്‍ഡ് ഉണ്ടങ്കിലും കരയോടടുത്ത പ്രദേശം നോക്കാനുള്ള ബാധ്യത പോലീസിനുണ്ട്.

അതുകൊണ്ട് മറൈന്‍ പോലീസ് സിസ്റ്റം ശക്തിപ്പെടുത്തും തീരപ്രദേശത്തുള്ള 66 സ്‌റ്റേഷനുകളില്‍ സേനാ ബലം വര്‍ദ്ധിപ്പിക്കും, ആധുനിക ഉപകരണങ്ങള്‍ വാങ്ങും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് കേരള പോലീസ് ആക്ടില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.....


No comments: