ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ ഞായറാഴ്ചത്തെ മത്സരങ്ങളില്‍ ഇംഗ്ലണ്ടില്‍ ചെല്‍സിയും ഇറ്റലിയില്‍ എ.സി.മിലാനും തോല്‍വി രുചിച്ചു. സ്വന്തം തട്ടകത്തില്‍ ആഴ്‌സനലിനോടാണ് ചെല്‍സി പരാജയപ്പെട്ടതെങ്കില്‍ (2-1) പാലര്‍മോയാണ് മിലാന്‍ ടീമിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്(3-1). സ്‌പെയിനില്‍ വിയ്യാറയലും ഫ്രാന്‍സില്‍ റെന്നെസും വിജയങ്ങളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു.
സ്റ്റാംഫഡില്‍ രണ്ടാം തോല്‍വി
സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിഡ്ജ ില്‍ ചെല്‍സി നാലുവര്‍ഷത്തോളം കാത്തുസൂക്ഷിച്ച അജയ്യത രണ്ടാം തവണയും നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു ഞായറാഴ്ച. ലിവര്‍പൂളാണ് ചെല്‍സിയെ ആദ്യം ഞെട്ടിച്ചത്. സീസണില്‍ രണ്ടാമത്തെ തോല്‍വി ആഴ്‌സനല്‍ സമ്മാനിച്ചു.
ചെല്‍സി താരങ്ങളാരും തന്നെ ഗോളടിക്കാതിരുന്ന മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ ചെല്‍സി തന്നെയാണ് ആദ്യം മുന്നിലെത്തിയത്.....
No comments:
Post a Comment