Tuesday, December 02, 2008

മുല്ലപ്പെരിയാര്‍: ബലക്ഷയമില്ലെന്നവാദം ബോധ്യപ്പെടുത്താന്‍ തമിഴ്‌നാടിനായില്ല


(+01221353+)കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന തങ്ങളുടെവാദം പാര്‍ലമെന്റ് ജലവിഭവസമിതിയെ ബോധ്യപ്പെടുത്താന്‍ തമിഴ്‌നാടിനായില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനെത്തിയ പാര്‍ലമെന്റ് ജലവിഭവസമിതി ചെയര്‍മാന്‍ റായപതി സാംബശിവറാവുവും സമിതി അംഗങ്ങളായ എം.പി.മാരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ രാമമൂര്‍ത്തിയും സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാടിന് അവകാശവാദം ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നത്.

അണക്കെട്ടിലെ തമിഴ്‌നാട് ഐ.ബി.യില്‍ നടത്തിയ ചര്‍ച്ചയില്‍ 80 കോടി രൂപ മുടക്കി തങ്ങള്‍നടത്തിയ ബലപ്പെടുത്തല്‍ നൂറുവര്‍ഷം മുമ്പ് സുര്‍ക്കിയും മറ്റും ഉപയോഗിച്ചുനിര്‍മ്മിച്ച അണക്കെട്ടിനെ ബലപ്പെടുത്തിയിട്ടുണ്ടെന്ന അവകാശവാദം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.....


No comments: