മുംബൈ: മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍മാരുടെ മൃതദേഹങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും സംസ്‌കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ജെ.ജെ. ആസ്പത്രിയുടെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഒരു മാസം വരെ ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാറുള്ളൂ. ഭീകരാക്രമണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ്യക്തത തുടരുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ വായു ഒട്ടും കടക്കാത്ത ഒമ്പത് സ്റ്റീല്‍ ശവപേടകങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പാണ് ഇതിന് ഓര്‍ഡറുകള്‍ നല്‍കിയിട്ടുള്ളത്. ഒരു ശവപേടകത്തിന് ഒന്നരലക്ഷത്തോളം രൂപ വിലവരും.....
No comments:
Post a Comment