(+01223267+)കൊളംബോ: എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ താവളങ്ങളെന്നു സംശയിക്കുന്ന രണ്ടു കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായി ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിളിനൊച്ചിക്കടുത്ത് മുല്ലൈയ്ത്തീവു ജില്ലയിലെ രണ്ടു പുലിത്താവളങ്ങളിലാണ് ലങ്കന്‍ ജെറ്റുകള്‍ ബോംബിട്ടത്. പുതുകുടിയിരിപ്പ് പ്രദേശത്തിന് തെക്കുകിഴക്ക് വിശ്വമാതു ടാങ്കിനടുത്തുനിന്ന് ഒരു കിലോമീറ്റര്‍ തെക്കുകിഴക്ക് ഘോരവനത്തിലായിരുന്നു ബോംബാക്രമണം. പ്രഭാകരന്റെ രഹസ്യത്താവളമായി കരുതുന്ന ഇവിടെ മുതിര്‍ന്ന എല്‍.ടി.ടി.ഇ. നേതാക്കള്‍ സമ്മേളിക്കാറുണ്ടെന്നും വ്യോമസേനാ വക്താവ് ജനക നാനായകാര പറഞ്ഞു. കരസേനയുടെ സഹായത്തോടെയായിരുന്നു പ്രദേശത്തേക്കുള്ള വ്യോമസേനയുടെ മുന്നേറ്റങ്ങള്‍.....
No comments:
Post a Comment