കൊച്ചി:അവശ്യനിയമപ്രകാരം ഹോട്ടലുകളില്‍ വില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസ്താവനയെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അപലപിച്ചു.
കേന്ദ്രസര്‍ക്കാര്‍ അവശ്യനിയമം എല്ലാ ഉപഭോക്തൃസാധനങ്ങള്‍ക്കും എടുത്തുകളയുമ്പോള്‍ കേരള സര്‍ക്കാരിനെക്കൊണ്ട് ഈ നിയമം നടപ്പാക്കുവാന്‍ അസോസിയേഷന്‍ ഉദ്ദേശിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്ക് മാത്രം വിലനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട് ദുരൂഹമാണ്.....
No comments:
Post a Comment