ആമിര്‍ഖാന്റെ കന്നി സംവിധാന സംരംഭമായ 'താരെ സമീന്‍ പര്‍' മികച്ച ചിത്രത്തിനുള്ള വി. ശാന്താറാം ഗോള്‍ഡ് അവാര്‍ഡ് നേടി. നീരജ് പാണ്ഡെയുടെ 'എ വെനസ്‌ഡേയും' ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ മറാത്തി സിനിമ 'ടിംഗ്യ'യും ആണ് മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രം.
മികച്ച സംവിധായകനും നവാഗത സംവിധായകനുമുള്ള പുരസ്‌കാരം 'എ വെനസ്‌ഡേ' സംവിധാനം ചെയ്ത നീരജ് പാണ്ഡെക്കാണ്. മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡ് ആമിര്‍ ഖാനാണ്. മൂന്നാമത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ് 'ജോധ അക്ബറി'ന്റെ സംവിധായകന്‍ അശുതോഷ് ഗോവാരികര്‍ കരസ്ഥമാക്കി.
ദര്‍ശീല്‍ സഫാരിയെയും ഐശ്വര്യറായിയെയും മികച്ച താരങ്ങളായി വിധി നിര്‍ണയ സമിതി വിലയിരുത്തി.....
No comments:
Post a Comment