ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധി ഡി.എം.കെ അധ്യക്ഷനായി ഐകകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണ അരിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് കരുണാനിധിയെ പാര്‍ട്ടി അധ്യക്ഷനായി തുടര്‍ച്ചയായ പത്താം തവണയും തിരഞ്ഞെടുത്തത്.
ധനകാര്യ മന്ത്രി കെ അന്‍പഴകന്‍ എട്ടാം തവണയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിനാണ് ട്രഷറര്‍. എന്നാല്‍ കരുണാനിധിയുടെ മറ്റൊരു മകനായ എം.കെ അഴഗിരിക്ക് പാര്‍ട്ടി ഭാരവാഹിത്വമൊന്നും നല്‍കിയിട്ടില്ല.
No comments:
Post a Comment