(+01223254+)ഗാസ സിറ്റി: ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ആറു മാസം തുടര്‍ന്ന വെടിനിര്‍ത്തല്‍ ഡിസംബര്‍ 19 ന് അവസാനിച്ച ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്.
ഇസ്രയേലിലെ ജനവാസ പ്രദേശങ്ങളിലേക്ക് പലസ്തീന്‍ പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
പലസ്തീന്‍ പോരാളികളുടെ 'ഹമാസാ'ണ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനവ്യവസ്ഥകള്‍ ഇസ്രായേല്‍ മാനിക്കാതിരുന്നതിനാല്‍ കരാര്‍ പുതുക്കുന്നില്ലെന്നാണ് 'ഹമാസ്' പ്രസ്താവനയില്‍ അറിയിച്ചത്.....
No comments:
Post a Comment