Wednesday, December 03, 2008

മണ്ണില്‍ തൊടുന്ന കസാഖ് സ്വപ്നം


പ്രണയവും ഗ്രാമജീവിതവും കൈവിട്ട ഒരു യുവാവിനെ പ്രകൃതി ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്നതിന്റെ കാഴ്ചകളായിരുന്നു തുല്‍പ്പനില്‍ നിറഞ്ഞത്. നാവിക പരിശീലനത്തിന് ശേഷം സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഒപ്പം കുറച്ചുദിവസം ചെലവഴിക്കാനെത്തുന്ന അസയുടെ ജീവിതത്തിലാണ് കഥ ആരംഭിക്കുന്നത്.
നാഗരിക ജീവിതത്തിന്റെ പിന്‍വിളികളുമായി കഴിയുന്ന അസയ്ക്ക് പലപ്പോഴും കഴിയുന്നില്ല. മരുഭൂമിക്ക് സമാനം എന്ന് തോന്നിക്കുന്ന വിജനമായ മേച്ചില്‍പ്പുറങ്ങളില്‍ മനുഷ്യരെന്ന് പറയാന്‍ തന്നെ വളരെക്കുറച്ച് മാത്രം. പൊടിക്കാറ്റും ഇടിമുഴക്കവും പതിവ് സന്ദര്‍ശകരാകുന്ന വിജനലോകത്ത് രണ്ട് കുടിലുകളില്‍ കഴിയുന്ന മനുഷ്യര്‍ മാത്രമേയുള്ളൂ. ആടുകളിലും ഈ രണ്ട് കുടുംബങ്ങളിലും അവരുടെ ലോകം ഒതുങ്ങുന്നു.....


No comments: