തിരുവനന്തപുരം: പലസ്തീനിലെ റമള്ളയിലെ ജീവിതത്തിന്റെ വേദനയും ദുരന്തവും നിറഞ്ഞ കഥ പറയുന്ന 'ലൈലാസ് ബര്‍ത്ത്‌ഡേ' പതിമൂന്നാമത് കേരള രാജ്യാന്തര മേളയിലെ ഉദ്ഘാടന ചിത്രം. പലസ്തീന്‍കാരനായ റഷീദ് മഷറായിയുടെ പുതിയ സിനിമയാണിത് . ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ചലച്ചിത്രമേള.
റമള്ളയിലെ ഒരു അച്ഛന്റെയും മകളുടെയും സംഭവബഹുലമായ ഒരു ദിവസത്തെ ജീവിതം കറുത്ത ഹാസ്യത്തിലൂടെ ആവിഷ്‌കരിച്ച് അവിടെ നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയെ മഷറായി സമര്‍ഥമായി വിമര്‍ശിക്കുന്നു. മകളുടെ പിറന്നാളിന് കേക്ക് വാഗ്ദാനം ചെയ്ത് ജോലിക്ക് പുറപ്പെടുന്ന കേന്ദ്ര കഥാപാത്രമായ അബുലൈലയ്ക്ക് ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.....
No comments:
Post a Comment