(+01221422+)ന്യൂഡല്‍ഹി: മുംബൈയില്‍ ഭീകരരോട് ഏറ്റുമുട്ടി മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തിനെതിരെ വിവാദപ്രസ്താവന നടത്തിയ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ നീക്കണമെന്ന് റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു. താനിക്കാര്യം സി.പി.എം. പൊളിറ്റ് ബ്യൂറോയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
''ഇത് ഗുരുതരമായ പ്രശ്‌നംതന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞതൊക്കെയും വലിയ തെറ്റാണ്. അത് വീരമൃത്യു വരിച്ചവരോടുള്ള അവഹേളനമായിപ്പോയി''-ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രീയക്കാരോട് ജനങ്ങള്‍ എല്ലായേ്പാഴും ശരിയായ രീതിയില്‍ പെരുമാറിക്കൊള്ളണമെന്നില്ല. പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കണം.....
No comments:
Post a Comment