Tuesday, December 02, 2008

പാകിസ്താനെതിരെ സൈനിക നടപടിക്കില്ല: പ്രണബ് മുഖര്‍ജി


ന്യൂഡല്‍ഹി: പാകിസ്താനെതിരെ യാതൊരു വിധത്തിലുമുള്ള സൈനിക നടപടിയും ഇന്ത്യ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയും പാകിസ്താന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ക്യാമ്പുകള്‍ക്കെതിരെയും പാകിസ്താന്‍ നടപടിയെടുക്കുമോ എന്നാണ് ഇന്ത്യ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നല്‍കിയ പട്ടികയിലുള്ള 20 ഭീകരവാദികളെ കൈമാറണമെന്ന ആവശ്യത്തോടുള്ള പാകിസ്താന്റെ പ്രതികരണം കാത്തിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. അന്താരാഷ്ട്ര സമൂഹം ഇന്ത്യയോടൊപ്പമാണ്. ഇപ്പോള്‍ യാതൊരു തരത്തിലുമുള്ള പട്ടാള നടപടികളും ആലോചിക്കുന്നില്ല. മുഖര്‍ജി വ്യക്തമാക്കി. മുംബൈ ആക്രമണത്തിവന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിനു മുതിര്‍ന്നേക്കുമെന്നും അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നുമെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.....


No comments: