Tuesday, December 02, 2008

പിഴവുപറ്റിയെന്ന് നാവികസേന


ന്യൂഡല്‍ഹി: ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും പിഴവുകള്‍ സംഭവിച്ചതായി നാവികസേനാ മേധാവി. തീവ്രവാദികള്‍ തട്ടിയെടുത്ത ബോട്ട് കോസ്റ്റ് ഗാര്‍ഡ് പരിശോധിച്ചിരുന്നു. എന്നാല്‍ രേഖകള്‍ ശരിയാണെന്ന് കണ്ടതിനാല്‍ വിട്ടയക്കുകയായിരുന്നു.

കോസ്റ്റ് ഗാര്‍ഡിന് കടല്‍മാര്‍ഗമുണ്ടായേക്കാവുന്ന അക്രമത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തീരസുരക്ഷയിലും രഹസ്യാന്വേഷണവിവരങ്ങള്‍ കൈമാറിയതിലും പഴുതുകളുണ്ടായി എന്നും അഡ്മിറല്‍ സുരേഷ് മേത്ത പറഞ്ഞു.


No comments: