Tuesday, December 02, 2008

മരുന്ന് വാങ്ങിയതില്‍ 40 കോടിയുടെ അഴിമതി ആരോപണം


തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്ന് വാങ്ങിയതില്‍ 40 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി. സതീശന്‍ എം.എല്‍.എ ആരോപിച്ചു.

മാര്‍ഗനിര്‍ദേശം ലംഘിച്ച് കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ നല്‍കിയ കമ്പനികളെ ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അഞ്ചു കരാറുകള്‍ നല്‍കി. ടെന്‍ഡറിനൊപ്പം നല്‍കിയ അനുബന്ധരേഖകള്‍തിരുത്തിയും ചിലകമ്പനികള്‍ കരാറുകള്‍ നേടിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും ഓഫീസും നേരിട്ട് പത്തുകോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആരോപണം തെളിയിക്കാനുള്ള മുഴുവന്‍ രേഖകളും സഭയുടെ മേശപ്പുറത്ത് വെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


No comments: