Wednesday, December 03, 2008

'റബ്ബര്‍ കയറ്റുമതിക്ക് ധനസഹായം നല്‍കണം'


കൊച്ചി: വിലയിടിവുമൂലം പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകരെയും വ്യാപാരികളെയും രക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം അനുവദിക്കണമെന്ന് കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി കിലോയ്ക്ക് 10 രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ഇതോടൊപ്പം മുന്‍കാലങ്ങളിലെപ്പോലെ തീരുവരഹിത റബ്ബര്‍ ഇറക്കുമതി നിരോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

റബ്ബര്‍ കൃഷി വ്യാപനത്തിനായി ഹെക്ടറിന് 50,000 രൂപ സബ്‌സിഡി നല്‍കണം. റബ്ബര്‍ ശേഖരിക്കുന്നതിനും വിപണനത്തിനുമായി സെക്യൂരിറ്റിയില്ലാതെ ഏഴ്ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.....


No comments: