Wednesday, December 03, 2008

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല -പാര്‍ലമെന്‍ററി സമിതി


(+01221429+)കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് ബോധ്യമായതായി പാര്‍ലമെന്ററി ജലവിഭവ സമിതി ചെയര്‍മാന്‍ റായപതി സാംബശിവറാവു പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി കേരളത്തിലെത്തിയതാണ് അദ്ദേഹം. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയശേഷം സംസാരിക്കുകയായിരുന്നു സാംബശിവറാവു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. പിന്നീട് കേന്ദ്ര ജല കമ്മീഷന്‍ ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യും. തുടര്‍ന്ന് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസമാണ് സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. ഒപ്പം തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.....


No comments: