Wednesday, December 03, 2008

ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലില്‍ വ്യാപാര മുന്നേറ്റം


തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം പൂര്‍ത്തിയാവുമ്പോള്‍ പാലക്കാട് ജില്ല ഒന്നാംസ്ഥാനത്ത്.

തല്‍സമയ സമ്മാനങ്ങള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളെ ഉപഭോക്താക്കള്‍ കൗതുകത്തോടും ആവേശത്തോടും സമീപിക്കുകയാണ്. മുന്‍കൂട്ടി കൂപ്പണ്‍ ഓര്‍ഡര്‍ ചെയ്യാത്തതുകൊണ്ട് ചില വ്യാപാരസ്ഥാപനങ്ങളില്‍ മേളയുടെകൂപ്പണുകള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. മൂന്നാം ദിവസം ഈ പരാതിയും പരിഹരിക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.

കൂപ്പണുകളുടെയും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളുടയും വിതരണം സുഗമമാക്കാന്‍ ഒരു ദിവസം മുന്‍കൂട്ടി തന്നെ കാള്‍ സെന്ററില്‍ (0484-6461010) വിളിച്ച് കൂപ്പണ്‍ ഓര്‍ഡര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.....


No comments: