(+01221412+)മുംബൈ: രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥരുടെ വസതികള്‍ സന്ദര്‍ശിച്ചു. സര്‍ക്കാറിന്റെ സഹായധനം രാഷ്ട്രപതി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഹേമന്ത്കര്‍ക്കരെ, വിജയ് സലാസ്‌കര്‍ എന്നിവരുടെ വീടുകളാണ് രാഷ്ട്രപതി സന്ദര്‍ശിച്ചത്.
അതിനുശേഷം ഭീകരാക്രമണം സംബന്ധിച്ച് മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖുമായും ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രപതി ചര്‍ച്ച നടത്തി. രാജ്ഭവനില്‍ ഗവര്‍ണര്‍ എസ്.ജി.ജാമിറിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പോലീസുകാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കേണ്ടതിനൊപ്പം ഭീകരാക്രമണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ പര്യടനം വെട്ടിക്കുറച്ചാണ് രാഷ്ട്രപതി മുംബൈയില്‍ എത്തിയത്.....
No comments:
Post a Comment