Wednesday, December 03, 2008

തായ് ബോട്ടിലുണ്ടായിരുന്നത് റാഞ്ചികളെന്ന് നാവികസേന


ന്യൂഡല്‍ഹി: തായ് മത്സ്യബന്ധന ബോട്ട് അക്രമിച്ചത് സ്വയരക്ഷക്കാണെന്നും അതിലുണ്ടായിരുന്നത് കപ്പല്‍ റാഞ്ചികളായിരുന്നുവെന്നും ഇന്ത്യന്‍ നാവികസേനാ മേധാവി.
നാവികസേനയുടെ നടപടി നിയമപ്രകാരമാണെന്നും അഡ്മിറല്‍ സുരേഷ് മേത്ത പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് കപ്പല്‍ റാഞ്ചികള്‍ തട്ടിയെടുത്ത ബോട്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് തബാര്‍ എന്ന യുദ്ധക്കപ്പല്‍ സോമാലിയന്‍ കടല്‍മേഖലയില്‍ പട്രോളിങ് നടത്തുന്നുണ്ട്.


No comments: