Wednesday, December 03, 2008

സൈനികനീക്കത്തോട് യോജിപ്പില്ലെന്ന് മക് കെയിന്‍


ന്യൂഡല്‍ഹി: മുംബൈ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെ സൈനിക നീക്കം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് യു.എസ് സെനറ്റര്‍ മക് കെയിന്‍. അന്വേഷവുമായി സഹകരിക്കാന്‍ ഇസ് ലാമാബാദ് തയ്യാറാകുന്നതില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ യു.എസ് എതിര്‍ക്കും. പാക് സര്‍ക്കാര്‍ സഹകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. ഇന്ത്യയെ മാത്രം ബാധിക്കുന്നതല്ല തീവ്രവാദമെന്ന് അവര്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.


No comments: