Wednesday, December 03, 2008

അടുത്ത ആക്രമണം പാകിസ്താനില്‍ നിന്ന് :യു.എസ് കമ്മീഷന്‍


വാഷിങ്ടണ്‍: അമേരിക്കയിലെ അടുത്ത ഭീകരാക്രമണം പാകിസ്താനിലെ ഗോത്രമേഖലയില്‍ നിന്നായിരിക്കുമെന്ന് യു.എസ് കോണ്‍ഗ്രസ് കമ്മിഷന്‍ മുന്നറിയിപ്പ്. ആണവശക്തിയും തീവ്രവാദവും യോജിക്കുന്ന സ്ഥലം എന്നാണ് പാകിസ്താനെ വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും തീവ്രവാദികള്‍ മുഴുവന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ പാക് സര്‍ക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.

തീവ്രവാദസംഘടനകള്‍ ആണവായുധങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. ആണവതീവ്രവാദമായിരിക്കും അടുത്ത ഭീഷണിയെന്നും കമ്മീഷന്‍ ഓണ്‍ വേപ്പണ്‍ ഓഫ് മാസ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ടെററിസം ഇന്നലെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.....


No comments: