Wednesday, December 03, 2008

തുറമുഖനവീകരണത്തിന് സ്വകാര്യപങ്കാളിത്തം: എം. വിജയകുമാര്‍


തിരുവനന്തപുരം: കേരളത്തിലെ 17 തുറമുഖങ്ങളില്‍ ആറെണ്ണം സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, പൊന്നാനി, കോട്ടയം, അഴീക്കല്‍ തുറമുഖങ്ങളാണ് ഇത്തരത്തില്‍ വികസിപ്പിക്കുക.

സര്‍ക്കാര്‍ സര്‍വീസുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം അമ്പതാക്കി ഉയര്‍ത്തുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

നാഷണല്‍ ഗെയിംസ് മലപ്പുറം, കൊല്ലം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലായി നടത്തുമെന്നും ഇതിനു മുന്നോടിയായി കേരളാ ഗെയിംസ് നടത്തും. ഇതിനായി കാസര്‍ക്കോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കും. തൃശൂരില്‍ നീന്തല്‍കുളം മൂന്നുകോടി രൂപ മുടക്കി നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.....


No comments: