Wednesday, December 03, 2008

ശിവശങ്കര്‍ മേനോന്‍ അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


വാഷിംഗ്ടണ്‍: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി ജോണ്‍ നെഗറോപോണ്ടെ, രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സ് എന്നിവരുമായാണ് മേനോന്‍ ചര്‍ച്ച നടത്തിയത്.

മുംബൈ ഭീകരാക്രമണം, കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യാ-അമേരിക്ക ആണവ കരാര്‍, പ്രതിരോധ ഇടപാടുകള്‍, ബഹിരാകാശ പരീക്ഷണ സഹകരണം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റര്‍ ജോണ്‍ കെറി തുടങ്ങിയവരെയും മേനോന്‍ സന്ദര്‍ശിച്ചു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ടല്ല മേനോന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയതെന്നും ഇത് നേരത്തെ തീരുമാനിച്ചിരുന്നതാണന്നും വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.....


No comments: