Wednesday, December 03, 2008

ഭീകരരെ കൈമാറാന്‍ ആകില്ലെന്ന് പാക് പ്രസിഡന്‍റ്


ഇസ് ലാമാബാദ്: ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളെ പിടികൂടി കൈമാറാന്‍ ആകില്ലെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. മുംബൈയില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം ശരിയല്ലെന്നും സര്‍ദാരി പറഞ്ഞു.

ആക്രമണത്തിനിടെ പിടിയിലായ തീവ്രവാദി പാകിസ്താന്‍ പൗരനാണെന്ന് താന്‍ കരുതുന്നില്ല. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ തെളിവ് നല്‍കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ദാരി ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താനിലെ വ്യക്തികള്‍ സ്‌ഫോടനത്തിനുപിന്നിലുണ്ടെന്ന് തെളിവുകള്‍ നല്‍കിയാല്‍ തങ്ങളുടെ രാജ്യത്ത് തന്നെ അവരെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.....


No comments: