തിരുവനന്തപുരം: മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഖേദം പ്രകടിപ്പിച്ചു. 'ഞാന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായ വിഷമത്തില്‍ ഞാന്‍ അതീവമായി ദുഖിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു' എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
രാവിലെ സഭയില്‍ നടത്തിയ വിശദീകരണത്തെ തുടര്‍ന്നുണ്ടായ ബഹളം കാരണം സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കുടുംബത്തോടും മറ്റുള്ളവരോടും ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു
തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്.....
No comments:
Post a Comment