കണ്ണൂര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരൂര്‍ മംഗലം വാളമരുതൂര്‍ തയാട്ടില്‍ അബ്ദുള്‍ജബ്ബാര്‍(34) അടുത്തകാലത്തായി 20 തവണ ഹൈദരാബാദില്‍ പോയതായി അന്വേഷണസംഘത്തിന് വിവരംലഭിച്ചു. ഹൈദരാബാദില്‍നിന്ന് അറസ്റ്റിലായ ഇയാളെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്തപ്പോഴാണ് യാത്ര സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയതിന്റെ സമയപരിധി കഴുയുന്നതിനാല്‍ ജബ്ബാറിനെ ബുധനാഴ്ച തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കും.
കശ്മീരിലേക്ക് പോകുമ്പോള്‍ കണ്ണൂര്‍സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീര്‍(32) എന്ന ഉമ്മര്‍ഹാജി 10,000രൂപ നല്കിയതായും ജബ്ബാര്‍ മൊഴിനല്കിയതായി അറിയുന്നു. പി.ഡി.പി പ്രവര്‍ത്തകനായിരുന്ന ജബ്ബാര്‍ മലപ്പുറം ജില്ലയില്‍ സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു.....
No comments:
Post a Comment