ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ നിര്‍ദേശം
ആലപ്പുഴ: ആഗോള സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയിലുണ്ടായ ഭീകരാക്രമണം വിനോദസഞ്ചാര മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടതോടെയാണിത്.
കേരളം സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഇംഗ്ലണ്ടില്‍നിന്നും അമേരിക്കയില്‍നിന്നുമാണ്. ഇവിടത്തുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് ടൂറിസം വ്യവസായത്തില്‍ കരിനിഴല്‍ വീഴ്ത്തി.
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കായലോരടൂറിസം മേഖലയില്‍മാത്രം 20-25 ശതമാനം ബുക്കിങ് മൂന്നു മാസത്തിനുള്ളില്‍ നഷ്ടമായി. ഇവയിലേറെയും ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു.....
No comments:
Post a Comment