ചെന്നൈ: ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ആനന്ദന്‍ ശിവമണിക്ക് സവിശേഷതകളുടെ ദിനമായിരുന്നു. ''ഇന്നെന്റെ 49-ാം പിറന്നാളാണ്. ആദ്യമായി എന്റെ ആല്‍ബം പുറത്തിറങ്ങുന്നതും. ട്രേഡ്മാര്‍ക്കായ തലയില്‍ക്കെട്ടും മുത്തുകള്‍ കോര്‍ത്തിട്ട മാലയുമായി ശിവമണി പതുക്കെ ഡ്രംസ്റ്റിക്കുകള്‍ കൈയിലെടുത്തു. ഡ്രമ്മില്‍ താളത്തിന്റെ ഒരായിരം പൂക്കളാണ് വിരിയുന്നത്''. താളമാണ് എന്റെ ജീവിതം , അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ അമ്മയുടെ ഹൃദയമിടിപ്പാണ് ഞാന്‍ ആദ്യം കേട്ട താളം''. ശിവമണിയുടെ വാക്കുകള്‍ സശ്രദ്ധം കേട്ടുകൊണ്ട് വേദിയില്‍ ശിവമണിയുടെ അമ്മ ലക്ഷ്മിയും സംഗീത സംവിധായകരായ ശ്യാമും എ.ആര്‍.റഹ്മാനും ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യവും.
''മഹാലീല-ജീവിതത്തിലൂടെയുള്ള എന്റെ യാത്ര'' എന്നാണ് ശിവമണി ആദ്യ ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.....
No comments:
Post a Comment