കൊളംബോ: കിളിനൊച്ചിക്കരികെയുള്ള ഒരു പുലികേന്ദ്രം കൂടി പിടിച്ചെടുത്തതായി ശ്രീലങ്കന്‍ സേന തിങ്കളാഴ്ച അവകാശപ്പെട്ടു.
പുലികളുടെ തലസ്ഥാനമായി കരുതുന്ന കിളിനൊച്ചിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊകാവില്‍ നഗരമാണ് സൈന്യം തിരിച്ചുപിടിച്ചത്.
18 വര്‍ഷത്തോളം പുലികള്‍ കൈയടക്കിയിരുന്ന കൊകാവില്‍ പ്രദേശം തിരിച്ചുപിടിക്കാനായത് തങ്ങളുടെ വിജയത്തിന്റെ സൂചനയാണെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
തങ്ങളുടെ സ്വാധീന കേന്ദ്രങ്ങള്‍ വീഴുമ്പോഴും പൊരുതി തിരിച്ചുവരുമെന്നാണ് എല്‍.ടി.ടി.ഇ. മേധാവി വേലുപിള്ള പ്രഭാകരന്‍ അവകാശപ്പെടുന്നത്.
No comments:
Post a Comment