ഹനുമാന്‍ഗഡ് (രാജസ്ഥാന്‍): കോണ്‍ഗ്രസ് ഭീകരതയെ രാഷ്ട്രീയവത്കരിക്കില്ലെന്നും ഭീകര പ്രവര്‍ത്തനത്തെ ചെറുക്കാനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. ഇതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബി.ജെ.പി.യെപ്പോലുള്ള ചില പാര്‍ട്ടികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ആദ്യമായാണ് എത്തുന്നത്.
രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്ര ഫണ്ടുകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു.....
No comments:
Post a Comment