Thursday, December 04, 2008

ദേശീയ ശാസ്ത്രഗവേഷണബോര്‍ഡ് സ്ഥാപിക്കും -പ്രധാനമന്ത്രി


ബാംഗ്ലൂര്‍: ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ദേശീയ ശാസ്ത്ര, എന്‍ജിനിയറിങ് ഗവേഷണ ബോര്‍ഡ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. ബാംഗ്ലൂരില്‍ ജവാഹര്‍ലാല്‍ നെല്ക്കു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയല്‍സ് സയന്‍സിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ മാതൃകയില്‍ ശാസ്ത്ര, സാങ്കേതിക മേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബോര്‍ഡ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഗവേഷകര്‍ക്കും പരീക്ഷണശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാന്‍ ശാസ്ത്രബോര്‍ഡിന് കഴിയും-പ്രധാനമന്ത്രി പറഞ്ഞു.....


No comments: