Thursday, December 04, 2008

രഞ്ജിത്തിന് റെക്കോഡ്‌


കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ്

കൊണ്ടോട്ടി: കലിക്കറ്റ് സര്‍വകലാശാലയുടെ 40-ാമത് അത്‌ലറ്റിക് മീറ്റിന് റെക്കോഡോടെ തുടക്കം. മേളയുടെ ആദ്യഫൈനല്‍ മത്സരയിനമായിരുന്ന ഷോട്ട്പുട്ടിലാണ് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ രഞ്ജിത് മീറ്റ് റെക്കാര്‍ഡ് ഇട്ടത്. പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജിലെ കെ.സി. രാജേഷ് 1999 ല്‍ കുറിച്ച 13.11 മീറ്ററിന്റെ റെക്കോര്‍ഡാണ് രഞ്ജിത് തകര്‍ത്തത്. 13.58 മീറ്ററാണ് രഞ്ജിത്തിന്റെ ദൂരം.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ തുടങ്ങിയ മീറ്റില്‍ 1500 മീ. ആണ്‍, 1500 മീ. പെണ്‍, ജാവലിന്‍, പെണ്‍ ഫൈനല്‍ മത്സരങ്ങളും 100 മീ. ഹീറ്റ്‌സ് ഇനങ്ങളുമാണ് ബുധനാഴ്ച നടന്നത്. 125 കോളേജുകളില്‍ നിന്നായി 1500 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് തുടങ്ങിയത്.....


No comments: