Thursday, December 04, 2008

ഹോഫെണിം: ഗോലിയാത്തുകളെ വിറപ്പിച്ച ദാവീദ്‌


മ്യൂണിക്ക്: റഷ്യന്‍ എണ്ണമുതലാളി റോമന്‍ അബ്രമോവിച്ച് ഇംഗ്ലീഷ് ടീം ചെല്‍സിയെ സ്വന്തമാക്കിയതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ചൂതാട്ടം. എന്നാല്‍,അബ്രമോവിച്ചിനെപ്പോലും അമ്പരപ്പിക്കുന്ന ചൂതാട്ടത്തിലൂടെ ലോകഫുട്‌ബോളിലെ വിസ്മയമായി മാറുകയാണ് ദീറ്റ്മര്‍ ഹോപ്പ് എന്ന ജര്‍മന്‍ ഐ.ടി.വ്യവസായിയും ഹോഫെണിം എന്ന ഇത്തിരിക്കുഞ്ഞന്‍ ക്ലബ്ബും. ജര്‍മന്‍ ലീഗ്, ബുണ്ടസ്‌ലിഗയില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 34 പോയന്‍േറാടെ മുന്നില്‍നില്‍ക്കുകയാണ് ഹോഫെണിം. ഇത്രയും മത്സരങ്ങളില്‍നിന്ന് 31 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ജര്‍മനിയിലെ ഏറ്റവും വലിയ ക്ലബ് ബയറണ്‍ മ്യൂണിക്. വെള്ളിയാഴ്ച മ്യൂണിക്കില്‍ ബയറണും ഹോഫെണിമും നേര്‍ക്കുനേര്‍ വരുമ്പോള്‍, അത് ജര്‍മന്‍ ഫുട്‌ബോളിലെ വിധിനിര്‍ണായകമായ പോരാട്ടമാകും.....


No comments: