Friday, December 26, 2008

മാറാട് വിധി നാളെ; കോഴിക്കോട് നിരോധനാജ്ഞ


കോഴിക്കോട്: മാറാട് കലാപക്കേസിന്റെ വിധി നാളെ പ്രഖ്യാപിക്കും. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ 13 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

നാളെ രാവിലെ എട്ടു മണി മുതല്‍ 29-ാം തീയതി വൈകുന്നേരം ഏഴു മണിവരെയാണ് നിരോധനാജ്ഞ. മാറാട്, വടകര, നാദാപുരം, എടച്ചേരി, വളയം, കുറ്റിയാടി, പേരാമ്പ്ര, എരഞ്ഞിപ്പാലം പ്രത്യേക കോടതി പരിസരം, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.


No comments: