Friday, December 26, 2008

യു എസ്, ചൈന നേതാക്കള്‍ പ്രണബുമായി ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി കോണ്ടലീസ റൈസും ചൈനീസ് വിദേശകാര്യമന്ത്രിയും യാങ് ജിച്ചിയും കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുമായി സംഭാഷണം നടത്തി. ഇന്നലെ രാത്രി ടെലിഫോണിലാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.

പാകിസ്താന്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച് പുലര്‍ത്തുന്ന നിസ്സഹകരണം മുഖര്‍ജി ഇരുവരേയും ധരിപ്പിച്ചതായാണ് വിവരം. മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുള്ള പങ്ക് അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ചൈനയും അമേരിക്കയും പാക് ഭരണകൂടത്തോട് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖര്‍ജി പറഞ്ഞു.....


No comments: