ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ഇന്ധന കയറ്റുമതിക്കായി പ്രത്യേക റിഫൈനറി തുറന്നു. ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് റിഫൈനറിക്ക് സമീപമാണ് പുതിയ റിഫൈനറി പ്രവര്‍ത്തനം തുടങ്ങിയത്.
അറുനൂറ് കോടി ഡോളര്‍ ചെലവുവരുന്ന പ്രൊജക്ട് 36 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ നാഫ്ത, ഡീസല്‍, ജെറ്റ് കെറോസിന്‍ എന്നിവയായിരിക്കും ഉത്പാദിപ്പിക്കുക. മാര്‍ച്ചോടെ പെട്രോളിയം ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കുമെന്ന് റിലയന്‍സ് അറിയിച്ചു.
No comments:
Post a Comment