Saturday, December 27, 2008

ചന്ദ്രനില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തി


ബാംഗ്ലൂര്‍: ചന്ദ്രനില്‍ ഇരുമ്പടങ്ങിയ ധാതുക്കളുളളതായി ചാന്ദ്ര പര്യവേഷണയാനമായ ചന്ദ്രയാന്‍ കണ്ടത്തി. ചന്ദ്രയാനില്‍ നിന്നും ചന്ദ്രന്റെ ഉപരിതലത്തില്‍ നിക്ഷേപിച്ച നാസയുടെ ശാസ്ത്രീയ ഉപകരണമാണ് ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.

മാപ്പര്‍ സ്‌പെക്ട്രോമീറ്റര്‍ (എം3) എന്ന ഉപകരണത്തില്‍ നിന്നുംലഭിച്ച ഫലങ്ങള്‍ ഇരുമ്പിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ അറിയിച്ചു.

പൈറോക്‌സിന്‍ എന്ന ധാതുവാണ് ചന്ദ്രനിലുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനുചുറ്റും 100 കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍ ഭ്രമണം ചെയ്യുന്നത്.


No comments: