Saturday, December 27, 2008

ഒളിമ്പ്യന്‍ ഫുട്‌ബോളര്‍ മേവാലാല്‍ അന്തരിച്ചു


കോല്‍ക്കത്ത: രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഫുട്‌ബോളര്‍ സാഹു മേവാലാല്‍ (82) അന്തരിച്ചു. 1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും 1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലുമാണ് മേവാലാല്‍ കളിച്ചത്.

1951 ലെ ഡല്‍ഹി ഏഷ്യാഡില്‍ ഇറാനെ പരാജയപ്പെടുത്തിയ ടീമിലും മേവാലാല്‍ അംഗമായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.


No comments: