ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവും അതിനെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം മോശമാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി. കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, നാവികസേന മേധാവി അഡ്മിറല്‍ സുരേഷ് മേത്ത, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ഫാലി എച്ച് മേജര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും യോഗത്തില്‍ പങ്കെടുത്തു. രാവിലെ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും സൈനികമേധാവികള്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി രാവിലെ ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ഇന്ത്യന്‍ എയര്‍മാര്‍ഷല്‍ കശ്മീരിലെ പട്ടാള ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.....
No comments:
Post a Comment