Friday, December 26, 2008

ശ്രീലങ്കയില്‍ കനത്തപോരാട്ടം, 43 തമിഴ് പുലികള്‍ കൊല്ലപ്പെട്ടു


കൊളംബോ: എല്‍ ടി ടി ഇ ക്കെതിരെ ശക്തമായ പോരാട്ടം നടക്കുന്ന ശ്രീലങ്കയില്‍ 43 പേരെ വധിച്ചതായും എല്‍ ടി ടി ഇയുടെ ക്യാമ്പ് പിടിച്ചെടുത്തതായും ശ്രീലങ്കന്‍ സേന അവകാശപ്പെട്ടു.

കിള്ളിനോച്ചിയിലേയും മുല്ലത്തീവിലേയും തമിഴ് പുലികളുടെ ക്യാമ്പാണ് പിടിച്ചെടുത്തത്. പുലികളുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ പത്തോളം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രതിരോധ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കരസേനയുടേയും വ്യോമസേനയുടെ സഹായത്തോടെയാണ് സൈന്യം മുന്നേറുന്നത്. ജാഫ്‌ന മുതല്‍ കിള്ളിനോച്ചി വരെയുള്ള പ്രദേശങ്ങളിലാണ് പോരാട്ടം നടക്കുന്നത്.


No comments: