ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു തുടങ്ങി.
പാക് അധീശ കശ്മീരിലെ വിവിധ ഭാഗങ്ങളായ ലാഹോര്‍, ഝലം, റജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് വിവിധ സേനാവിഭാഗങ്ങളുടെ 10,11 പേരിലുള്ള ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുള്ളത്.
എന്നാല്‍ പാക് അധികൃതര്‍ ഇക്കാര്യം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചുവെങ്കിലും വാര്‍ത്ത നിഷേധിച്ചിട്ടില്ല. പട്ടാളത്തിന്റെ വിവിധ ഗ്രൂപ്പുകളെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
പാകിസ്താന്‍ വ്യോമസേന പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ചഷ്മ ആണവനിലയത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.....
No comments:
Post a Comment