തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതുക്കിയ ശമ്പളനിരക്കുകളുടെ പശ്ചാത്തലത്തില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു.
ഇതിന്റെ ഭാഗമായി ഫെബ്രുവരി നാലിന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ പറഞ്ഞു. കൂടുതല്‍ സംഘടനകള്‍ പണിമുടക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പകുതി തുക നല്‍കിയാലേ ശമ്പളതുല്യത നടപ്പിലാക്കുകയുള്ളൂ എന്ന ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട് നിഷേധാത്മകമാണെന്നും സെറ്റോ നേതാക്കള്‍ വ്യക്തമാക്കി.
No comments:
Post a Comment