Friday, December 26, 2008

എഞ്ചിനീയറുടെ കൊല: സി ബി ഐ അന്വേഷണം വേണമെന്ന് എസ് പി


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ജന്‍മദിന പാര്‍ട്ടിക്ക് പിരിവ് ചോദിച്ച് നല്‍കാത്തതിന് എഞ്ചിനീയറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ബി എസ് പി എം എല്‍ എ ശേഖര്‍ തിവാരിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയില്‍ നടന്ന എസ് പി പാര്‍ലമെന്ററി യോഗത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എസ് പി നേതാവ് അമര്‍സിങ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം മായാവതി തള്ളിയിരുന്നു.


No comments: