Friday, December 26, 2008

164 കോടിയുടെ കൊല്ലം പാക്കേജിന് അനുമതിയായി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അഞ്ച് ജില്ലകളില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങുന്ന വളര്‍ച്ചാധ്രുവ പദ്ധതിക്ക് കൊല്ലം ജില്ലയെ തിരഞ്ഞെടുത്തു. 164 കോടി രൂപയാണ് ഈ പദ്ധതി വഴി കൊല്ലം ജില്ലയുടെ വികസനത്തിന് ലഭിക്കുക.

കയര്‍, കശുവണ്ടി, മത്സ്യബന്ധനം, വിനോദസഞ്ചാരം, കരകൗശലം എന്നീ മേഖലകളിലെ പുരോഗതിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ 80 ശതമാനം തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.

കൊല്ലം നഗരസഭയും 13 ഗ്രാപഞ്ചായത്തുകളുമാണ് പദ്ധതിയില്‍ വരുന്നത്. അഷ്ടമുടിക്കായല്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പദ്ധതി.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വിജയിച്ചാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഓരോ ജില്ലകളില്‍ വീതം പദ്ധതി നടപ്പിലാക്കും.....


No comments: