ന്യൂഡല്‍ഹി: കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡ് നാലുവരിപാതയാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായി 1643.2 കോടി രൂപ അനുവദിച്ചതായി ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഇതില്‍ 485 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് വിനിയോഗിക്കും.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിദംബരം.
രാജ്യത്ത് പുതിയ 1000 പോളിടെക്‌നിക്കുകള്‍ തുടങ്ങും. ഇതില്‍ 300 എണ്ണം കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചും 300 എണ്ണം കേന്ദ്രവും സംസ്ഥാനവും തുല്യമായും ആണ് നിര്‍മ്മിക്കുക. ബാക്കിയുള്ള 400 പോളിടെക്‌നിക്കുകളുടെ നിര്‍മ്മാണത്തിന് സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.....
No comments:
Post a Comment