(+01223184+)ഇസ്‌ലാമാബാദ്: ലാഹോറില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അന്‍സര്‍ വ മുഹാജിര്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തു. പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവെന്ന് അവകാശപ്പെട്ട അന്‍സര്‍ വ മുഹാജിര്‍ അറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പല്ല. അന്‍സര്‍ വ മുഹാജിര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പാകിസ്താന്റെ മറ്റൊരു അവകാശവാദം കൂടി പൊളിഞ്ഞിരിക്കുകയാണ്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെയും നാല് സഹായികളെയും പിടികൂടിയതായി ഇന്നലെ പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ സതീഷ് ആനന്ദ് ശുക്ല ആണ് പിടിയിലായത്. ഇയാള്‍കുറ്റം സമ്മതിച്ചതായും പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ നയതന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനാണ് ഇയാളെന്നും പാകിസ്താന്‍ പറഞ്ഞു.....
No comments:
Post a Comment